പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സംഘടനയുടെ 23 അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ കീഴിലുള്ള സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ പത്ത് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. 23 അക്കൗണ്ടുകളിലായി ഏതാണ്ട് 60 ലക്ഷത്തോളം രൂപയാണുള്ളത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ അക്കൗണ്ടിലുള്ള പത്ത് ലക്ഷം രൂപയോളവും മരവിപ്പിച്ചു.
ഗള്‍ഫിലെ സുശക്തമായ സംഘടനാ സംവിധാനത്തിലൂടെയാണ് പിഎഫ്ഐ ഫണ്ട് സ്വരൂപിക്കുന്നതെന്ന് ഇഡി പറയുന്നു. ഹവാല ഇടപാടുകള്‍, വിദേശ ധനസഹായം തുടങ്ങി പല മാര്‍ഗങ്ങളിലൂടെ പണം ഇന്ത്യയിലെത്തുന്നു. ഇത്തരത്തില്‍ എത്തുന്ന പണം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നതായും ഇത് ക്രിമിനല്‍ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതായും ഇഡി പറയുന്നു. ഇഡിയടക്കം വിവിധ ഏജന്‍സികളുടെ അന്വേഷണം പോപ്പുലര്‍ ഫ്രണ്ടിനെതിരെ നടക്കുന്നുണ്ട്.
English Summary: Popular Front accounts frozen
You may like this video also