Site iconSite icon Janayugom Online

പോപ്പുലര്‍ ഫ്രണ്ട് ഹത്രാസില്‍ വര്‍ഗീയ കലാപ ശ്രമം നടത്തി; സിദ്ധിഖ് കാപ്പനടക്കം കലാപ ശ്രമത്തിന് നിയോഗിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ട്

പോപ്പുലര്‍ ഫ്രണ്ട് ഹത്രാസില്‍ വര്‍ഗീയ കലാപത്തിന് ശ്രമംനടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട്. ഹത്രാസില്‍ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തിയെന്നും മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനടക്കം നാല് പേര്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്നും 1.36 കോടി രൂപയുടെ വിദേശ സഹായം ഇതിനായി കിട്ടിയെന്നുമാണ് ഇഡിയുടെ പുതിയ റിപ്പോര്‍ട്ടിലുള്ളത്.

ഡല്‍ഹി കലാപത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടായെന്നും ഇഡി ലഖ്‌നൗ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെകുറിച്ച് വിശാലമായ അന്വേഷണത്തിലേക്ക് നീങ്ങേണ്ടതുണ്ടെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാളെ ദില്ലി എന്‍ഐഎ കോടതിയില്‍ ഹാജരാക്കും, ചോദ്യം ചെയ്യല്‍ എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിച്ചുവെന്ന ഗുരുതര ആരോപണം ഇഡി ഉന്നയിച്ചിരുന്നു. കേരളത്തില്‍ നിന്ന് അറസ്റ്റിലായ ഷഫീക്ക് പായേത്തിന്‍റെ റിമാൻഡ് റിപ്പോര്‍ട്ടില്‍ യുപിയിലെ നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നെന്നും ഇഡി ആരോപിച്ചിരുന്നു.

Eng­lish sum­ma­ry; Pop­u­lar Front attempt­ed com­mu­nal riots in Hathras; It is also report­ed that Sid­dique Kapan was assigned to the riot

You may also like this video;

Exit mobile version