പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. മിന്നൽ ഹർത്താലുമായി ബന്ധപ്പെട്ട് ജപ്തി ചെയ്ത പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ വസ്തു വകകൾ സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാരിന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. ജപ്തി നടപടികൾ നേരിട്ടവർക്ക് നിരോധിത സംഘടനയായ പിഎഫ്ഐയുമായുള്ള ബന്ധം വ്യക്തമാക്കുന്ന വിശദമായ സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശമുണ്ട്.
English Summary: Popular front confiscation: HC seeks details
You may also like this video