Site iconSite icon Janayugom Online

പോപ്പുലര്‍ ഫ്രണ്ട്: ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചു

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്ന് അംഗങ്ങള്‍ക്കുമെതിരെ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. പിഎഫ്ഐയെ കൂടാതെ അംഗങ്ങളായ പെര്‍വേസ് അഹമ്മദ്, മൊഹദ് ഇലിയാസ്, അബ്ദുള്‍ മുഖീത് എന്നിവരുടെ പേരാണ് കുറ്റപത്രത്തിലുള്ളത്. വിഷയം നാളെ പ്രത്യേക ജഡ്ജി ശൈലേന്ദര്‍ മാലിക് പരിഗണിക്കും. 

സംഘടനയുടെ ഡല്‍ഹി യൂണിറ്റ് പ്രസിഡന്റാണ് അഹമ്മദ്. മൊഹദ് ഇലിയാസ് ജനറല്‍ സെക്രട്ടറിയും മുഖീത് ഓഫീസ് സെക്രട്ടറിയുമാണ്. 120 കോടിയുടെ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 22നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് കേന്ദ്രസർക്കാർ പിഎഫ്ഐക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യുഎപിഎ പ്രകാരം ദേശീയ അന്വേഷണ ഏജന്‍സി നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് ഇഡി കേസ് ഫയൽ ചെയ്തത്.

Eng­lish Sum­ma­ry: Pop­u­lar Front: ED files chargesheet

You may also like this video

Exit mobile version