Site iconSite icon Janayugom Online

ദയാവധത്തിന് പോര്‍ച്ചുഗല്‍ അംഗീകാരം നല്‍കി ; ഡോക്ടറുടെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് വ്യവസ്ഥ

പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് ദയാവധത്തിന് അംഗീകാരം നല്‍കി. അതി സങ്കീര്‍ണ്ണമായ ഗുരുതരാവസ്ഥയുള്ള രോഗികള്‍ക്കോ പരുക്കുകള്‍ ഉള്ളവര്‍ക്കോ ആണ് ദയാവധം അനുവധിച്ചിരിക്കുന്നത്.ഡോക്ടറുടെ മേല്‍നോട്ടത്തിലായിരിക്കും ഇത് നടപ്പിലാക്കുക. ഇത് ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.നേരത്തെ ദയാവധ നിയമത്തിന് അംഗീകാരം നല്‍കിയെങ്കിലും കോടതി ഇത് റദ്ദാക്കിയിരുന്നു. ദയാവധത്തെക്കുറിച്ച് വ്യക്തമായി നിയമത്തില്‍ സൂചനയില്ലാതിരുന്ന സാഹചര്യത്തിലാണ് കോടതി ഇടപെട്ടത്.

അതേസമയം,പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും പോര്‍ച്ചുഗീസ് പ്രസിഡന്റിന്റെ അംഗീകാരം കൂടി ലഭിച്ചാല്‍ മാത്രമേ ഇത് നിയമമാകൂ. പ്രസിഡന്റ് മാര്‍സെലോ റെബെലോ ഡിസൂസ ബില്ലില്‍ ഒപ്പ് വയ്ക്കുകയാണെങ്കില്‍ ലോകത്ത് ദയാവധത്തിന് അംഗീകാരം നല്‍കിയിട്ടുള്ള ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ പോര്‍ച്ചുഗലും ഇടംപിടിക്കും. 

ജനുവരിയിലാണ് നേരത്തെ പോര്‍ച്ചുഗല്‍ പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയത്. എന്നാല്‍ പ്രസിഡന്റ് റെബെല്ലോ ഡിസൂസ കോടതിയുടെ പുനപ്പരിശോധന വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ദയാവധം അനുവദിക്കാവുന്ന സാഹചര്യങ്ങള്‍ സംബന്ധിച്ച് ബില്ലില്‍ വേണ്ടത്ര വിശദീകരണം ഇല്ലെന്ന് കോടതിയിലെ ഭൂരിഭാഗം ജഡ്ജിമാരും ചൂണ്ടിക്കാട്ടി.
eng­lish summary;portugal par­la­ment aprooves mer­cy killing
you may also like this video;

Exit mobile version