Site iconSite icon Janayugom Online

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി പോര്‍ച്ചുഗല്‍

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി പോര്‍ച്ചുഗല്‍. യോഗ്യതാ മത്സരത്തില്‍ അര്‍മേനിയയെ തകര്‍ത്തെറിഞ്ഞാണ് പോര്‍ച്ചുഗല്‍ യോഗ്യത നേടിയത്. ഒന്നിനെതിരേ ഒന്‍പത് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗലിന്റെ ജയം. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗീസ് പടയുടെ ഗോള്‍വര്‍ഷം.മത്സരം ആരംഭിച്ച് ഏഴാം മിനിറ്റില്‍ തന്നെ റെനാറ്റോ വെയ്ഗ പോര്‍ച്ചുഗലിനായി വലകുലുക്കി. എന്നാല്‍ 18-ാം മിനിറ്റില്‍ അര്‍മേനിയ തിരിച്ചടിച്ചു. എഡ്വാര്‍ഡ് സ്‌പെര്‍ട്‌സ്യാനാണ് സ്‌കോറര്‍. സമനിലഗോള്‍ വീണതിന് പിന്നാലെ ഉണര്‍ന്നുകളിക്കുന്ന പോര്‍ച്ചുഗലിനെയാണ് മൈതാനത്ത് കണ്ടത്. പിന്നീട് അര്‍മേനിയന്‍ വലയില്‍ ഗോളുകളുടെ പ്രവാഹമായിരുന്നു.

Exit mobile version