Site iconSite icon Janayugom Online

ഓട്ടോ ടാക്‌സി യാത്രാ നിരക്ക് വര്‍ദ്ധനക്ക് സാധ്യത

ഓട്ടോ ടാക്‌സി യാത്രാ നിരക്ക് വര്‍ദ്ധന അനിവാര്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ്, ഓട്ടോ, ടാക്‌സി എന്നിവയുടെ യാത്രാനിരക്ക് വര്‍ദ്ധന ഒരുമിച്ച് പ്രഖ്യാപിക്കും. ഓട്ടോ ടാക്‌സി യാത്രാ നിരക്ക് വര്‍ദ്ധനയില്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഓട്ടോ നിരക്ക് ഒന്നര കിലോമീറ്ററിന് 30 രൂപയും ശേഷമുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതവുമായിരിക്കാനാണ് സാധ്യത.

എന്നാല്‍ ഓട്ടോയുടെ രാത്രി യാത്രാ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു. ടാക്‌സി നിരക്ക് (1500 സി.സി) അഞ്ചു കിലോമീറ്റര്‍ വരെ 210 രൂപയും ശേഷമുള്ള ഓരോ കിലോമീറ്ററിനും 18 രൂപ വീതവുമായിരിക്കും. 1500 സിസിക്ക് മുകളിലുള്ള ടാക്‌സിക്ക് മിനിമം നിരക്ക് 240 രൂപയായിരിക്കും. സര്‍ക്കാര്‍ കൃത്യമായി പഠിച്ചശേഷം നിരക്കില്‍ അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി വ്യക്തമാക്കി.

Eng­lish sum­ma­ry; Pos­si­bil­i­ty of increase in auto taxi fares

You may also like this video;

Exit mobile version