Site icon Janayugom Online

ഇന്ന് തപാല്‍ പണിമുടക്കം

രാജ്യത്തെ നാലര ലക്ഷം തപാല്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കും. തപാല്‍ സ്വകാര്യവല്‍ക്കരണ നടപടികള്‍ ഉപേക്ഷിക്കുക, ആര്‍എംഎസ് സെക്ഷനുകള്‍ നിര്‍ത്തലാക്കിയ നടപടി റദ്ദ് ചെയ്യുക, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്, ഇന്‍ഷുറന്‍സ് വിഭാഗങ്ങളെ സംരക്ഷിക്കുക, ഗ്രാമീണ്‍ ഡാക് സേവക് ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.

പണിമുടക്കിനോടനുബന്ധിച്ച് കേരളത്തിലെ തപാല്‍, ആര്‍എംഎസ് ഓഫീസുകള്‍ അടഞ്ഞുകിടക്കും. പണിമുടക്കിയ ജീവനക്കാര്‍ സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. വിവിധ ട്രേഡ് യൂണിയനുകളും സംഘടനകളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish sum­ma­ry; Postal strike today
You may also like this video;

Exit mobile version