രജിസ്റ്റേഡ് കത്ത് മേല്‍വിലാസക്കാരന് നല്‍കാതെ ഉള്ളടക്കം ചോര്‍ത്തിയ പോസ്റ്റ്മാനും പോസ്റ്റൽ സൂപ്രണ്ടിനും ഒരു ലക്ഷം രൂപ പിഴിട്ട് ഉപഭോക്തൃ കോടതി. 13 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്. താവക്കരയിലെ ടിവി ശശിധരനെന്ന ആർട്ടിസ്റ്റ് ശശികലയാണ് പരാതിക്കാരൻ.
2008 ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ പുതിയപുരയിൽ ഹംസ എന്നയാൾക്ക് ടിവി ശശിധരൻ എഴുതിയ രജിസ്റ്റേഡ് കത്ത് പൊട്ടിച്ച് വായിച്ച് ഉള്ളടക്കം കൈമാറി ആൾ സ്ഥലത്തില്ലെന്ന് റിമാർക്സ് രേഖപ്പെടുത്തി തിരിച്ചയച്ച സംഭവത്തിലാണ് നടപടി. ശശിധരൻ സ്വന്തമായിട്ടാണ് കേസ് വാദിച്ചത്. രവി സുഷ, മോളിക്കുട്ടി മാത്യു, കെപി സജീഷ് എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരുവരും 50000 രൂപ രണ്ട് മാസത്തിനകം നൽകണം. വൈകിയാൽ എട്ട് ശതമാനം പലിശ നൽകണമെന്നും ഉത്തരവിൽ പറയുന്നു.
english summary: Postman and Postal Superintendent fined Rs 1 lakh for leaking contents of registered letter
you may also like this video