Site icon Janayugom Online

മെഡിക്കൽ പി ജി കൗൺസിലിംഗ് മാറ്റിവെക്കുന്നത് ആശങ്കയുണ്ടാക്കുന്നു: ഐ എം എ

doctors

നീറ്റ് പിജി കൗൺസിലിംഗിന്റെ തുടരെത്തുടരെയുള്ള മാറ്റിവയ്ക്കൽ മെഡിക്കൽ പിജി അഡ്മിഷനായി കാത്തിരുന്ന പതിനായിരക്കണക്കിന് ഡോക്ടർമാർക്ക് വലിയ ആശങ്ക ഉണ്ടാക്കുന്നു. 2021 ജനുവരിയിൽ നടക്കേണ്ടിയിരുന്ന പിജി നീറ്റ് പരീക്ഷ കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തെ തുടർന്ന് സെപ്റ്റംബറിൽ മാത്രം നടത്തുകയും തുടർന്ന് കൗൺസിലിഗ് വഴി അഡ്മിഷനായി കാത്തിരുന്ന അനേകം എംബിബിഎസ്. ഡോക്ടർമാരാണ് പ്രതിസന്ധിയിലായത്. കോവിഡ് മഹാമാരിയെ നേരിടുന്നതിനായി ജീവൻ പോലും പണയം വെച്ച് പോരാടിയ ഈ മുന്നണി പോരാളികൾക്ക് വലിയ നിരാശ ഉളവാക്കുന്നതാണ് ഈ തീരുമാനം. 

ഇനിയും 2022 ജനുവരി ആറിന് ശേഷം മാത്രമേ കൗൺസലിംഗ് പുനരാരംഭിക്കുകയുള്ളൂ എന്ന തീരുമാനം വഴി 2021‑ൽ നടക്കേണ്ട മെഡിക്കൽ പിജി അഡ്മിഷനുകൾ ഇല്ലാതാവുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല ആരോഗ്യപരിപാലനരംഗത്തും ഈ തീരുമാനം പ്രതിസന്ധികൾ ഉണ്ടാക്കും. 2021- ൽ പിജി എൻട്രൻസ് നടക്കാതിരിക്കുന്നതോടെ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് രാജ്യത്താകമാനം ഉണ്ടാകുമെന്ന് ഐഎംഎ ആശങ്കപ്പെടുന്നു. അധികാരികളുടെ സത്വരശ്രദ്ധ ഈ വിഷയത്തിൽ ഉണ്ടാകണമെന്നും ഉടൻ കൗൺസിലിംഗ് ആരംഭിക്കുന്നതിന് ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകം ആവശ്യപ്പെടുന്നു . 

ENGLISH SUMMARY:Postponement of med­ical PG coun­sel­ing rais­es con­cerns: IMA
You may also like this video

Exit mobile version