Site iconSite icon Janayugom Online

പോത്തന്‍കോട് ആക്രമണം: ഗുണ്ടാ സംഘം അറസ്റ്റില്‍

പോ​ത്ത​ൻ​കോ​ട് അച്ഛനെയും മ​ക​ളെ​യും ആ​ക്ര​മി​ച്ച ഗു​ണ്ടാ​സം​ഘം അ​റ​സ്റ്റിലായി. ഫൈ​സ​ൽ, റി​യാ​സ്, ആ​ഷി​ഖ്, നൗ​ഫ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ലോ​ഡ്ജി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പോ​ലീ​സിന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ർ യാ​ത്രി​ക​രാ​യ പി​താ​വി​നെ​യും കൗ​മാ​ര​ക്കാ​രി​യാ​യ മ​ക​ളെ​യും ഇ​വ​ർ ആ​ക്ര​മി​ച്ച​ത്. ഹോ​ട്ട​ലി​ല്‍ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങി​യ നാ​ലം​ഗ ഗു​ണ്ടാ​സം​ഘം ഇ​വ​ർ വ​ന്ന വാ​ഹ​നം ത​ട​ഞ്ഞു നി​ർ​ത്തി. തു​ട​ർ​ന്ന് അ​സ​ഭ്യം പ​റ​ഞ്ഞ​തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യെ ക​ട​ന്ന് പി​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ആക്രമിക്കുകയുമായിരുന്നു. ഇതില്‍ ഫൈസല്‍ ജ്വല്ലറി കവര്‍ച്ചാ കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികൂടിയാണ്.

Eng­lish Sum­ma­ry: Pothen­code attack: Goons arrested
You may like this video also

Exit mobile version