Site iconSite icon Janayugom Online

പോത്തൻകോട് കൊലപാതകം: മുട്ടാ​യി ശ്യാമും സുധീഷ് ഉണ്ണിയും പിടിയിൽ

പോത്തൽകോട് കല്ലൂർ സുധീഷ് വധക്കേസിലെ മുഖ്യ പ്രതികൾ പിടിയിൽ. ഒന്നാം പ്രതി സുധീഷ് ഉണ്ണി, മൂന്നാം പ്രതി മുട്ടായി ശ്യാം എന്നിവരാണ് പിടിയിലായത്.കൊല്ലപ്പെട്ട സുധീഷിന്‍റെ ഭാര്യ സഹോദരനാണ് മുട്ടായി ശ്യാം.കേസിലെ പ്ര​ധാ​ന പ്ര​തിയായ ഒ​ട്ട​കം രാ​ജേ​ഷിനെ പിടികൂടാനായില്ല.

കൊലക്കേസ് പങ്കാളികളായ 11 അം​ഗ സം​ഘ​ത്തി​ലെ എ​ട്ട്​ പ്ര​തി​ക​ളെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഓ​ട്ടോ ഡ്രൈ​വ​ർ ക​ണി​യാ​പു​രം പ​ള്ളി​പ്പു​റം മ​ണ​ക്കാ​ട്ടു​വി​ളാ​കം തെ​ക്കേ​വി​ള പ​ണ​യി​ൽ വീ​ട്ടി​ൽ ര​ഞ്​​ജി​ത്ത് (28), ചി​റ​യി​ൻ​കീ​ഴ് ശാ​സ്ത​വ​ട്ടം കോ​ള​നി സീ​ന ഭ​വ​നി​ൽ ബ്ലോ​ക്ക് ന​മ്പ​ർ 35ൽ ​ന​ന്ദീ​ശ​ൻ (ന​ന്ദീ​ഷ് ‑22), വെ​യി​ലൂ​ർ ശാ​സ്ത​വ​ട്ടം സു​ധീ​ഷ്​ ഭ​വ​നി​ൽ നി​തീ​ഷ് (മാെ​ട്ട ‑24 ), കോ​രാ​ണി ആ​ല​പ്പു​റം കു​ന്ന് വ​ട​ക്കും​ക​ര വീ​ട്ടി​ൽ ഷി​ബി​ൻ (24), തോ​ന്ന​യ്ക്ക​ൽ കു​ഴി​ത്തോ​പ്പ് വീ​ട്ടി​ൽ ജി​ഷ്ണു (ക​ട്ട ഉ​ണ്ണി ‑22), കോ​രാ​ണി വൈ.​എം.​എ ജ​ങ്​​ഷ​ൻ വി​ഷ്ണു​ഭ​വ​നി​ൽ സൂ​ര​ജ് (വി​ഷ്ണു ‑23), ചെ​മ്പൂ​ര് കു​ള​ക്കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ സ​ച്ചി​ൻ (24), കു​ട​വൂ​ർ ക​ട്ടി​യാ​ട് ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി വീ​ട്ടി​ൽ അ​രു​ൺ (ഡ​മ്മി ‑23), പി​ര​പ്പ​ൻ​കോ​ട് തൈ​ക്കാ​ട് മു​ള​ക്കു​ന്ന് ല​ക്ഷം​വീ​ട്ടി​ൽ ശ്രീ​നാ​ഥ് (ന​ന്ദു ‑21) എ​ന്നി​വ​രാ​ണ് പിടിയിലായത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30നാ​ണ്​ വ​ധ​ശ്ര​മ​ക്കേ​സി​ൽ പ്ര​തി​യാ​യ സു​ധീ​ഷ് ഒ​ളി​വി​ൽ താ​മ​സി​ച്ച പോ​ത്ത​ൻ​കോ​ട് ക​ല്ലൂ​ർ പാ​ണ​ൻ​വി​ള കോ​ള​നി​യി​ൽ​​വെച്ച് 11 അം​ഗ അ​ക്ര​മി​സം​ഘം വീ​ട് വ​ള​ഞ്ഞ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​ക്കു​ശേ​ഷം ഇ​ട​തു​കാ​ൽ വെ​ട്ടി​യെ​ടു​ത്ത് ആ​ഹ്ലാ​ദ​പ്ര​ക​ട​നം ന​ട​ത്തി റോ​ഡി​ൽ വ​ലി​ച്ചെ​റി​ഞ്ഞു. കൊ​ല​ക്ക്​ ഉ​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ വെ​ഞ്ഞാ​റ​മൂ​ട് മൂ​ള​യാ​റി​ന്റെ പ​രി​സ​ര​ത്ത നി​ന്ന്​ പൊ​ലീ​സ് കണ്ടെടുത്തിരുന്നു.
eng­lish sum­ma­ry; Pothen­code mur­der updates
you may also like this video;

Exit mobile version