Site iconSite icon Janayugom Online

പോത്തന്‍കോട് കൊലപാതകം; മൂന്ന് പേര്‍ കൂടി പിടിയില്‍

പോത്തന്‍കോട് കൊലപാതകം മൂന്ന് പേര്‍കൂടി പിടിയിലായി. സച്ചിന്‍ , അരുണ്‍ ‚സൂരജ് എന്നിവരാണ് പിടിയിലായത്. മൂന്ന് പ്രതികള്‍ക്കും കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി .പ്രതികള്‍ ആക്രമണത്തിനുപയോഗിച്ച ബെെക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. 

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം പോത്തൻകോട് മൂന്നംഗ സംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പോത്തൻകോട് സ്വദേശി സുധീഷ് (35) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സുധീഷിന്റെ കാൽ വെട്ടിയെടുത്ത ശേഷം ബൈക്കിൽ എടുത്തു കൊണ്ടുപോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു. മൂന്നംഗം അക്രമി സംഘം ബൈക്കിലെത്തിയായിരുന്നു സുധീഷിനെ ആക്രമിച്ചത്. ഓടി വീട്ടിൽ കയറിയ സുധീഷിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുധീഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരണം സംഭവിച്ചത്.

updat­ing.….….
eng­lish summary;
you may also like this video;

Exit mobile version