Site iconSite icon Janayugom Online

തമിഴ്‌നാട്ടിലെ കോഴിക്കർഷകർ ജനുവരി 1 മുതൽ സമരത്തിലേക്ക്; കേരളത്തിലുൾപ്പെടെ കോഴിവില ഉയർന്നേക്കും

തമിഴ്‌നാട്ടിലെ പൗൾട്രി ഫാമുകൾക്കായി കോഴികളെ വളർത്തി നൽകുന്ന കർഷകർ ജനുവരി ഒന്ന് മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. പുതുവർഷത്തിൽ കേരളം ഉൾപ്പെടെയുള്ള അയൽസംസ്ഥാനങ്ങളിൽ ഇറച്ചിക്കോഴി വില കുത്തനെ ഉയരാൻ ഇത് കാരണമായേക്കും. കോഴിവളർത്തലിനായി നിലവിൽ ലഭിക്കുന്ന പ്രതിഫലം വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകരുടെ നീക്കം.

വൻകിട ഫാമുകൾക്ക് കോഴികളെ വളർത്തി നൽകുമ്പോൾ നിലവിൽ കിലോഗ്രാമിന് 6.5 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ഇത് 20 രൂപയാക്കി ഉയർത്തണമെന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ നിലവിലെ പ്രതിഫലം ഒന്നിനും തികയുന്നില്ലെന്ന് കർഷകർ പറയുന്നു. കേരളത്തിലേക്ക് എത്തുന്ന ഇറച്ചിക്കോഴികളിൽ വലിയൊരു ശതമാനവും തമിഴ്‌നാട്ടിലെ ഫാമുകളിൽ നിന്നുള്ളതാണ്. കർഷകർ കോഴികളെ നൽകുന്നത് നിർത്തിയാൽ വിപണിയിൽ ക്ഷാമം നേരിടുകയും വില വർധിക്കുകയും ചെയ്യും. 

Exit mobile version