Site iconSite icon Janayugom Online

വൈദ്യുതി ഉപഭോഗം പത്തുശതമാനം കൂടി

രാജ്യത്ത് ഏപ്രിൽ‑ഫെബ്രുവരി കാലയളവിൽ ഇന്ത്യയുടെ വൈദ്യുതി ഉപഭോഗം 10 ശതമാനം വര്‍ധിച്ച് 137557 കോടി യൂണിറ്റായി. 2021–22ല്‍ ഇതേ കാലയളവിൽ വൈദ്യുതി ഉപഭോഗം 124554കോടി യൂണിറ്റ് ആയിരുന്നുവെന്ന് സർക്കാർ കണക്കുകള്‍ വ്യക്തമാക്കുന്നു. വരുംമാസങ്ങളില്‍ വൈദ്യുതി ഉപഭോഗം ഇനിയും ഉയര്‍ന്നേക്കാമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

ഈ വർഷം ഏപ്രിലിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ആവശ്യകത 229 ജിഗാവാട്ടായി വൈദ്യുതി മന്ത്രാലയം കണക്കാക്കുന്നു. ഇത് ഒരു വർഷം മുമ്പ് ഇതേ മാസത്തിൽ രേഖപ്പെടുത്തിയ 215.88 ജിഗാവാട്ടിനെക്കാൾ കൂടുതലാണ്. ഇറക്കുമതി ചെയ്ത എല്ലാ കൽക്കരി അധിഷ്ഠിത പവർ പ്ലാന്റുകളോടും 2023 മാർച്ച് 16 മുതൽ 2023 ജൂൺ 15 വരെ പൂർണ ശേഷിയിൽ പ്രവർത്തിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish Sum­ma­ry: Pow­er con­sump­tion increased by ten percent
You may also like this video

 

Exit mobile version