ജില്ലാ പവര്‍ലിഫ്റ്റിങ്ങ് അസോസ്സിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ക്ലാസ്സിക് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍-മാസ്റ്റേഴ്‌സ് പവര്‍ലിഫ്റ്റിങ്ങ് മത്സരം എസ്ഡിവി സെന്ററിനറി ഹാളിൽ തുടങ്ങി. പിപി ചിത്തരഞ്ജന്‍ എംഎല്‍എ മത്സരം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ജെ ജോസഫ് (അര്‍ജ്ജുന) അധ്യക്ഷനായി. യോഗത്തില്‍ കൗണ്‍സിലര്‍ കെ ബാബു, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി പി റോയി, എസ്ഡിവി മാനേജര്‍ എസ് രാമാനന്ദ്,ചിക്കൂസ് ശിവന്‍, പി എസ് ബാബു, അജിത്ത് എസ് നായര്‍, മഞ്ചുഷ എസ്, സുരാജ് എസ് എന്നിവര്‍ സംസാരിച്ചു. ഈ മത്സരത്തില്‍ നിന്ന് അടുത്ത മാസം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ആലപ്പുഴ ജില്ലാ ടീമിനെ തെരഞ്ഞെടുക്കുന്നതാണ്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ കെ ജയമ്മ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും.
പവര്‍ലിഫ്റ്റിങ്ങ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

