യുവകലാസാഹിതി യുകെയുടെ വാർഷിക സംഗമം രാജ്യസഭാ എംപി പി പി സുനീർ ഉദ്ഘാടനം ചെയ്ത. ഓഗസ്റ്റ് 11 ഞായറാഴ്ച്ച മിൽട്ടൺ കെയിൻസ്, മാർഷ് ഡ്രൈവ് കമ്മ്യൂണിറ്റി സെന്ററില്‍ യുവകലാസാഹിതി പ്രസിഡന്റ് അഭിജിത്ത് പ്രദീപ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജിജോ ജോൺ സ്വാഗതം ആശംസിച്ചു. യോഗത്തിൽ ലെജീവ് രാജൻ വാർഷീക റിപ്പോർട്ട് അവതരിപ്പിക്കുകയും മനോജ് കുമാർ കണക്ക് അവതരിപ്പിക്കുകയും ചെയ്തു.
മുഹമ്മദ് നാസീം അനുശോചന പ്രമേയവും കിരൺ സി തെങ്ങമം ഔദ്യോഗിക പ്രമേയവും അവതരിപ്പിച്ചു.
യുവകലാസാഹിതി യുകെയുടെ ഒന്നാം തോപ്പിൽ ഭാസി പുരസ്കാരം പ്രശസ്ത ഓട്ടൻ തുള്ളൽ കലാകാരനായ മണലൂർ ഗോപിനാഥിന് ലോക കേരള സഭാ അംഗവും കിങ്‌സ്‌തോർപ്പ് ടൌൺ കൗൺസിലറും സമീക്ഷ യുകെ നാഷണൽ സെക്രട്ടേറിയറ്റ് അംഗവുമായ ദിലീപ് കുമാർ സമർപ്പിച്ചു. തുള്ളൽ എന്ന കലയെ ജനസമൂഹത്തിൽ എന്നും ശക്തമായ സാന്നിധ്യമായി നിലനിർത്തുന്നതിൽ അദ്ദേഹം വഹിക്കുന്ന പങ്ക് കൂടി കണക്കിലെടുത്താണ് ഈ പുരസ്കാരം നൽകിയത്. കുടിയേറ്റക്കാർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ യുകെയിൽ പടരുന്ന തീവ്ര വലതുപക്ഷ വാദികളുടെ കലാപം യൂറോപ്പിലാകെ ആശങ്ക പടർത്തിയിട്ടുണ്ട്. കുടിയേറ്റക്കാരിൽ വലിയ വിഭാഗമായ ഇന്ത്യക്കാരും ഒപ്പം മലയാളികൾക്കുമിടയിൽ ഇത് വലിയ ഭീതി പടർത്തിയിട്ടുണ്ട്. മലയാളികളും ആക്രമണത്തിന് ഇരയായ സാഹചര്യമാണുള്ളത്. സംഘർഷ ഭരിതമായ അന്തരീക്ഷം അവസാനിപ്പിക്കുവാനും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട സർക്കാരുകൾ ഇടപെടണമെന്നും കേന്ദ്ര സർക്കാരും വിദേശകാര്യവകുപ്പും കാര്യക്ഷമമായി ഈ വിഷയം പഠിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചന നടത്തി വേണ്ട സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നും പ്രശ്നപരിഹാരം കാണണമെന്നും യുവകലാസാഹിതി യുകെയുടെ വാർഷീക സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രശസ്ത കലാകാരൻ മണലൂർ ഗോപിനാഥ് അവതരിപ്പിച്ച ഓട്ടൻ തുള്ളലും യുവകലാസാഹിതി കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി. യുവകലാസാഹിതി യുകെയുടെ പുതിയ സെക്രട്ടറിയായി ലെജീവ് രാജനേയും പ്രെസിഡന്റായി അഭിജിത്ത് പ്രദീപ്കുമാറിനെയും
ട്രഷററായി മനോജ് കുമാറിനെയും തെരഞ്ഞെടുത്തു. കിരൺ സി. തെങ്ങമം, മുഹമ്മദ് നാസിം, രഥുൻ രഞ്ജൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും ജിജോ ജോൺ, ബിജോ തട്ടിൽ എന്നിവരെ വൈസ് പ്രെസിഡന്റുമാരായും സ്റ്റാൻലി സ്റ്റീഫൻ, അനന്തു രാജൻ എന്നിവരെ എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും വാർഷീക സംഗമം തെരഞ്ഞെടുത്തു.
English Summary: PP Suneer inaugurated the UK yuvakalasahithy Annual Meet; new members were elected
You may also like this video