Site iconSite icon Janayugom Online

പി പി സുനീറിന് ഷാർജയിൽ സ്വീകരണം നൽകി

സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറിയും രാജ്യസഭാ അംഗവുമായ പി പി സുനീറിന് ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഷാർജയിലും ദുബായിലും ആയി നടക്കുന്ന വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് സുനീർ യുഎഇയിൽ എത്തിയത്. ശനിയാഴ്ച വൈകിട്ട് ദുബായ് ക്രസൻ്റ് സ്കൂളിൽ വച്ചു നടക്കുന്ന സെൻ്റ് അലോഷ്യസ് കോളേജ് എൽതുരുത്തിൻ്റെ യു എ ഇ അലുമ്നി ചാപ്റ്റർ നടത്തുന്ന പത്താമത് വാർഷികാഘോഷം ഉത്ഘാടനവും ഞായറാഴ്ച 6 മണിക്ക് ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ നടക്കുന്ന വനിതാ കലാസാഹിതി ഷാർജ യൂണിറ്റിന്റെ വാർഷിക സംഗമത്തിൻ്റെ ഉദ്ഘാടനവും പി പി സുനീർ നിർവഹിക്കും. 

ഷാർജ എയർപോർട്ടിൽ നടന്ന സ്വീകരണത്തിന് യുവകലാസാഹിതി യുഎഇ സംഘടന കമ്മിറ്റിയുടെ അസിസ്റ്റൻറ് സെക്രട്ടറി പ്രദീഷ് ചിതറ, ഷാർജ യൂണിറ്റ് പ്രസിഡണ്ട് സ്മിനു സുരേന്ദ്രൻ, ദുബായ് യൂണിറ്റ് സെക്രട്ടറി സർഗ്ഗ റോയ്, യു എ ഇ കേന്ദ്രകമ്മിറ്റി അംഗം റോയ് നെല്ലിക്കോട്, ജെറോം തോമസ്സ്, സ്മൃതി ധനുൽ തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version