എകെഎസ്ടിയു നേതാവും കമ്മ്യൂണിസ്റ്റ് പണ്ഡിതനുമായിരുന്ന പി ആർ നമ്പ്യാരുടെ സ്മരണാർത്ഥം എകെഎസ്ടിയു സംസ്ഥാന കമ്മിറ്റി നൽകുന്ന ഈ വർഷത്തെ പി ആർ നമ്പ്യാർ പുരസ്കാരം മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രന്. കേരളത്തിന്റെ രാഷ്ട്രീയ സാംസ്കാരിക ഭൂമികയിൽ ലാളിത്യവും കമ്മ്യൂണിസ്റ്റ് ജീവിത ശൈലിയും നാടിന് വേണ്ടിയുള്ള സമർപ്പിത ജീവിതം കൊണ്ടും ഓരോ മലയാളിയുടെയും മനസ്സിൽ ഇടം നേടിയ നേതാവാണ് പന്ന്യൻ. സ്വജീവിതം കൊണ്ട് നാടിനും സമൂഹത്തിനും അണയാത്ത പ്രകാശമായി മാറിയ മനുഷ്യനാണ് പന്ന്യൻ രവീന്ദ്രനെന്ന് പുരസ്കാര കമ്മിറ്റി വിലയിരുത്തി. 29ന് വൈകിട്ട് നാലിന് അടൂരിൽ നടക്കുന്ന എകെഎസ്ടിയു സംസ്ഥാന സമ്മേളനവേദിയിൽവെച്ച് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുരസ്കാരം പന്ന്യൻ രവീന്ദ്രന് നൽകും.
പി ആർ നമ്പ്യാർ പുരസ്കാരം പന്ന്യൻ രവീന്ദ്രന്

