ഒട്ടും തൂവരുത്
എത്ര തിളച്ചാലും
തിള വേഗങ്ങളിൽ
തകർന്നമരുമ്പൊഴും
ആവി പറക്കുന്ന
പുഞ്ചിരികളായി
ചുണ്ടുകളെ
പരുവപ്പെടുത്തണം
നെഞ്ചു പൊട്ടുമ്പൊഴും
കണ്ണുകൾ തുളുമ്പരുത്
ഉൾച്ചൂടുകൊണ്ട്
ഉപ്പുതരികളാക്കി
കള്ളത്തരങ്ങൾ ചാലിച്ച
മിനുസമുള്ള വാക്കുകളായി
നാവിലുറിക്കണം
എത്രയുടത്താലും
പുറത്തേക്കെറിയരുത്
തകർച്ചയുടെ
ഒറ്റക്കഷണം പോലും
തലതിരിഞ്ഞ സ്വപ്നങ്ങളുടെ
ആവർത്തനപ്പട്ടികയിൽ
അവയെ കൂട്ടി വച്ചിട്ട്
തരിശുജീവിതത്തെ
നിറമൊലിപ്പിച്ച്
കാണികൾക്ക് മുന്നിൽ
പ്രദർശിപ്പിക്കണം

