Site icon Janayugom Online

പ്രഗ്നാനന്ദ ഫൈനലില്‍; കലാശപ്പോരില്‍ മാഗ്നസ് കാള്‍സനെ നേരിടും

ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ ആര്‍ പ്രഗ്നാനന്ദ ഫൈനലില്‍ കടന്നു. യുഎസിന്റെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ സെമിഫൈനലില്‍ അട്ടിമറിച്ചാണ് പ്രഗ്നാനന്ദയുടെ മുന്നേറ്റം. ടൈ­ബ്രേ­ക്കറിലാണ് പ്രഗ്നാനന്ദയുടെ ജയം. ഫൈനലില്‍ ലോക ഒന്നാം ന­മ്പര്‍ താരം മാഗ്നസ് കാള്‍സനെ നേരിടും. 

ജയത്തോടെ 2024 കാന്‍ഡിഡേറ്റ്സിലേക്കും യോഗ്യത നേടി. ഇതിഹാസ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിനു ശേഷം ചെസ് ലോകകപ്പിന്റെ ഫൈനലിലേക്ക് മുന്നേറുന്ന ആദ്യ ഇന്ത്യന്‍ താരമായി പ്രഗ്നാനന്ദ മാറി. ഫൈനലില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പ്രഗ്നാനന്ദ.

Eng­lish Summary:Pragnananda in the final; Mag­nus will face Carl­son in the final
You may also like this video

Exit mobile version