Site iconSite icon Janayugom Online

ബലാത്സംഗക്കേസില്‍ പ്രജ്ജ്വല്‍ രേവണ്ണക്ക് ജീവപര്യന്തം; 10 ലക്ഷം രൂപ പിഴ

ബലാത്സംഗക്കേസിൽ ജെ ഡി എസ് മുൻ എം പി പ്രജ്ജ്വൽ രേവണ്ണക്ക് ജീവപര്യന്തം തടവ്. 47കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ്, ജനപ്രതിനിധികള്‍ക്കായുള്ള പ്രത്യേക കോടതിയുടെ വിധി. ഇതിന് പുറമെ 10 ലക്ഷം രൂപ പിഴയും അടയ്ക്കണം. കേസിൽ പ്രജ്ജ്വൽ കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. 

ഹാസനിലെ പ്രജ്ജ്വലിന്റെ കുടുംബത്തിന്റെ ഫാം ഹൗസിൽ ജോലിക്കാരിയായിരുന്ന യുവതിയുടെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് തവണ ലൈംഗികമായി പീഡിപ്പിക്കുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്നുമാണ് കേസ്. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ 26 തെളിവുകളാണ് കോടതി പരിശോധിച്ചത്. മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ കൊച്ചുമകനാണ് പ്രജ്ജ്വൽ. ജൂലായ് 18ന് വാദം പൂർത്തിയാക്കിയ കേസിൽ, ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ചില കാര്യങ്ങളിൽ വ്യക്തത തേടിയതിനെ തുടർന്ന് വിധി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. തെളിവായി ഹാജരാക്കിയ ഗൂഗിൾ മാപ്പ് വിവരങ്ങൾ, മൊബൈൽ ഫോൺ എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് കോടതി വ്യക്തത തേടിയത്.

Exit mobile version