Site iconSite icon Janayugom Online

പ്രജ്വൽ രേവണ്ണയെ ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമിച്ചു; ശമ്പളം 522 രൂപ

ലൈംഗികാതിക്രമ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണയ്ക്ക് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ ലൈബ്രറി ക്ലർക്കായി നിയമനം ലഭിച്ചു. ജയിൽ നിയമങ്ങൾ അനുസരിച്ച്, ജീവപര്യന്തം തടവുകാർ ഏതെങ്കിലും ജോലി ചെയ്യേണ്ടതുണ്ട്.

ദിവസേന 522 രൂപ വേതനത്തോടെയാണ് പ്രജ്വൽ രേവണ്ണയ്ക്ക് ജോലി ലഭിച്ചിരിക്കുന്നത്. സഹതടവുകാർക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുക, അവയുടെ രേഖകൾ സൂക്ഷിക്കുക എന്നിവയാണ് അദ്ദേഹത്തിന്റെ ഉത്തരവാദിത്വങ്ങൾ. നേരത്തെ ഭരണനിർവഹണ ജോലികൾ ചെയ്യണമെന്ന താത്പര്യമാണ് അദ്ദേഹം പ്രകടിപ്പിച്ചിരുന്നത്. വീട്ടുവേലക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് പ്രജ്വൽ രേവണ്ണ കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചത്. 

Exit mobile version