സിപിഐ (എം) പൊളിറ്റ് ബ്യൂറോയുടേയും കേന്ദ്ര കമ്മിറ്റിയുടെയും കോ– ഓർഡിനേറ്ററായി മുതിർന്ന നേതാവ് പ്രകാശ് കാരാട്ടിന് ചുമതല. കേന്ദ്ര കമ്മിറ്റിയുടേതാണ് തീരുമാനം. അടുത്ത വർഷം മധുരയിലാണ് പാർട്ടി കോൺഗ്രസ് നടക്കുക. പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ മരണത്തിനെ തുടർന്നാണ് കാരാട്ടിന് താത്ക്കാലിക ചുമതല നൽകിയത്. സിപിഐ (എം) 24-ാം മത് പാർട്ടി കോൺഗ്രസ് വരെ പിബിയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോ ഓർഡിനേറ്ററായി കാരാട്ട് തുടരുമെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.