പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി പ്രസിഡന്റും ഒരാള്‍ തന്നെ ആകുന്നതിനോട് യോജിപ്പില്ലെന്നും പ്രിയങ്ക കോണ്‍ഗ്രസ് അധ്യക്ഷ ആകണമെന്നും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശം. പാര്‍ട്ടിയിലേക്കുള്ള നേതൃത്വത്തിന്റെ ക്ഷണം തള്ളുകയും മെച്ചപ്പെട്ട നേതൃത്വമാണ് കോണ്‍ഗ്രസിന് ആവശ്യമെന്ന് പ്രതികരിക്കുകയും ചെയ്തതിന് പിന്നാലെ പുതിയ നിര്‍ദേശം മുന്നോട്ട് വയ്ക്കുകയാണ് പ്രശാന്ത് കിഷോര്‍. നേരത്തെ ഗാന്ധി കുടുംബത്തില്‍ നിന്നാരും നേതൃത്വത്തില്‍ വേണ്ടെന്നായിരുന്നു പ്രശാന്ത് കിഷോര്‍ ഫോര്‍മുല.
പ്രശാന്ത് കിഷോറിന്റെ വരവിനായി ശക്തിയുക്തം വാദിച്ചതില്‍ പ്രധാനി പ്രിയങ്കാ ഗാന്ധിയായിരുന്നു. എന്നാല്‍, സഹോദരന്‍ രാഹുലിന്റെ താല്‍പര്യമില്ലായ്മയാണ് പാര്‍ട്ടിക്കുള്ളില്‍ വിജയം നേടിയത്.
പ്രിയങ്കയെ പാര്‍ട്ടി പ്രസിഡന്റ് ആക്കണമെന്ന നിര്‍ദേശവും നേതൃത്വം അംഗീകരിക്കാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധിയെ തന്നെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലും പാര്‍ട്ടി നേതൃത്വത്തിലും ആശ്രയിക്കുകയാണ് നേതൃത്വം. പക്ഷേ, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ അധികാരത്തില്‍ തുടരുകയാണ് രാഹുല്‍. പുതിയ ആശയങ്ങള്‍ ഏറ്റെടുത്ത് പ്രതിസന്ധി മറികടക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് ആഗ്രഹമില്ലെന്ന് പ്രശാന്ത് കിഷോര്‍ ബന്ധം പൊളിഞ്ഞതോടെ തന്നെ വെളിപ്പെട്ടതാണ്.
English summary; Prashant Kishore wants Priyanka to be Congress president
You may also like this video;