Site icon Janayugom Online

പ്രതാപ് പോത്തന്റെ സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈയിൽ

സംവിധായകനും നടനുമായ പ്രതാപ് പോത്തന് വിട. അദ്ദേഹത്തിന്റെ സംസ്കാരം രാവിലെ 10 മണിക്ക് ചെന്നൈ ന്യൂ ആവഡിയിൽ നടക്കും.
ഇന്നലെ രാവിലെയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

നടനും, സംവിധായകനും, രചയിതാവും, നിർമ്മാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നയാളാണ് പ്രതാപ് പോത്തൻ.

1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്ന് ബിഎ സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.

Eng­lish summary;Pratap Pothan’s funer­al at 10 am in Chennai

You may also like this video;

Exit mobile version