ആലപ്പുഴ: പ്രവാസി ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അംഗത്വ വിതരണത്തിന് തുടക്കമായി. അംഗത്വ വിതരണോഘാടനം സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി ബി സുഗതൻ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ബി. അൻസാരി സ്വാഗതവും ഖജാൻജി ജയപ്രസാദ് നന്ദിയും പറഞ്ഞു. സുരേഷ് ബാബു, റിയാസ് ഇസ്മായിൽ, സാബു എം പിറ്റർ, നൗഷാദ്, നൂറുദ്ധീൻ കുന്നും പുറം, കമാൽ നൗഷാദ്, മനോഹരൻ പിള്ള, കെ കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. കുഞ്ഞുമോൻ, ഹാഷിം കായകുളം എന്നിവർ ആദ്യ മെമ്പർഷിപ് ഏറ്റുവാങ്ങി. ഏപ്രിൽ മുതൽ മെയ് അവസാനം വരെ രണ്ടു മാസമാണ് അംഗത്വ വിതരണ ക്യാമ്പയിൻ.