Site iconSite icon Janayugom Online

സൗദി പ്രവാസലോകത്തെ മാറ്റങ്ങൾക്കനുസരിച്ചു സ്വയം മെച്ചപ്പെടുത്താൻ പ്രവാസികൾക്ക് കഴിയണം: നവയുഗം

pravasipravasi

സൗദി അറേബ്യ ഒട്ടേറെ മാറ്റങ്ങൾക്ക് വിധേയമാക്കുകയാണ്. ഒട്ടേറെ പുതിയ പദ്ധതികളും സംരംഭങ്ങളുമായി അറബ് ലോകത്തെത്തന്നെ ഏറ്റവും വികസിതമായ രാജ്യമാകാനുള്ള കുതിപ്പിലാണ് സൗദി അറേബ്യ. അതിനനുസരിച്ചുള്ള നയങ്ങളിലും സാമൂഹിക നിയമങ്ങളിലും ഒക്കെ മാറ്റം വരുന്നുണ്ട്. ഇതെല്ലാം ശ്രദ്ധാപൂർവ്വം മനസ്സിലാക്കി, കാലത്തിനനുസരിച്ചു മാറ്റങ്ങൾ ഉൾക്കൊണ്ട്, പുതിയ സ്കില്ലുകൾ വളർത്തി, അവസരങ്ങൾ മുതലാക്കി മുന്നേറാൻ പ്രവാസികൾ തയ്യാറാകണമെന്ന് നവയുഗം സാംസ്ക്കാരികവേദി പ്രവർത്തകയോഗം അഭിപ്രായപ്പെട്ടു.

ദമ്മാം റോസ് ഹോട്ടൽ ആഡിറ്റോറിയത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തകയോഗം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. നവയുഗത്തിന്റെ ഭാവിപരിപാടികളും ക്യാമ്പയിനുകളും അദ്ദേഹം വിശദീകരിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ മേഖല കമ്മിറ്റികളെയും, പോഷക സംഘടനകളെയും പ്രതിനിധീകരിച്ചു പ്രതിനിധികൾ പങ്കെടുത്തു സംസാരിച്ചു.

കൺവെൻഷനിൽ വെച്ച് നവയുഗത്തിന്റെ 2024 ലെ മെമ്പർഷിപ്പ് വിതരണത്തിന്റെ ഉത്‌ഘാടനം, നവയുഗം മീഡിയ കൺവീനർ ബെൻസിമോഹൻ നിർവ്വഹിച്ചു. പുതിയ അംഗങ്ങളായ അനീഷ് മോൻ, പ്രതാപ് എന്നിവർക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ടാണ് അദ്ദേഹം ഉത്‌ഘാടനം നിർവ്വഹിച്ചത്. പ്രവർത്തക കൺവെൻഷന് നവയുഗം കേന്ദ്രസഹഭാരവാഹിയായ ദാസൻ രാഘവൻ സ്വാഗതവും, കേന്ദ്രകമ്മിറ്റി അംഗം ഗോപകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു.

നവയുഗം നേതാക്കളായ സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, ഉണ്ണി മാധവം, ഷിബുകുമാർ, ബിജു വർക്കി, സഹീർഷാ, ബിനുകുഞ്ഞു, ഷീബ സാജൻ, മഞ്ജു അശോക്, സംഗീത ടീച്ചർ, തമ്പാൻ നടരാജൻ, ജോസ് കടമ്പനാട്, കൃഷ്ണൻ പ്രേരാമ്പ്ര, സന്തോഷ് ചെങ്ങോലിക്കൽ, ജാബിർ, റഷീദ്, രാജൻ, കോശി തരകൻ, നന്ദകുമാർ, നാസർ, സുനിൽ, വർഗീസ്, ഷാമിൽ നെല്ലിക്കോട് എന്നിവർ കൺവെൻഷന് നേതൃത്വം നൽകി.

Exit mobile version