Site icon Janayugom Online

വിവാദ പ്രസ്ഥാവനയുമായി പ്രവീണ്‍ തൊഗാഡിയ; ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതാകാന്‍ കാരണം മുസ്ലീംങ്ങളെന്ന്

ജനസംഖ്യയില്‍ ഇന്ത്യ ചൈനയെ മറികടന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കെ വിവാദപ്രസ്ഥാവനയുമായി അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് പ്രസിഡന്‍റ് പ്രവീണ്‍തൊഗാഡിയ. രാജ്യത്തുണ്ടായിരിക്കുന്ന ജനസംഖ്യവളറ്‍ച്ച് പിന്നില്‍ മുസ്ലീംങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളാണെന്നുള്ള വര്‍ഗീയത വളര്‍ത്തുന്ന പ്രസ്തവന ഇറക്കിയിരിക്കുകയാണ് തൊഗാഡിയ.

കുറേ നാളുകളായി രാജ്യത്തെ ഹിന്ദു ജനസംഖ്യ കുറഞ്ഞു വരികയാണെന്നും അസമിലടക്കമുണ്ടായിട്ടുള്ള മുസ്ലീംകുടിയേറ്റങ്ങളില്‍ പരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു. വര്‍ധിച്ച് വരുന്ന ജനന നിരക്ക് നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ ജനസംഖ്യാ നിയന്ത്രണ ബില്ല് നടപ്പാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടിരിക്കുന്നു.എല്ലാ ഗ്രാമങ്ങളിലും ജനസഖ്യാ വിസ്ഫോടനം നടന്നുകൊണ്ടിരിക്കുകയാണെന്നും.ഇപ്പോഴുള്ള പോപ്പുലേഷന്‍ ടൈം ബോംബ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോകുന്നത് ഹിന്ദുക്കളെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിലവില്‍ രാജ്യത്തെ ഹിന്ദു വിഭാഗങ്ങളുടെ ജനസംഖ്യായും, ജനന നിരക്കും കുറഞ്ഞ്കൊണ്ടിരിക്കുകയാണ്.മൊത്തം ജനസംഖ്യയില്‍ ഹിന്ദുക്കളുടെ എണ്ണത്തിലും, വലിയ കുറവാണ് ഇപ്പോള്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. അതിനാല്‍ ഇപ്പൊഴുണ്ടായ ജനസംഖ്യാ വര്‍ധനവില്‍ ഹിന്ദുക്കള്‍ക്ക് വലിയ പങ്കില്ലെന്നും തൊഗാഡിയ പറയുന്നു.കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യാ വര്‍ധന നിരക്ക് 1.8 ശതമാനം മാത്രമാണ്. അതേസമയം മുസ്‌ലിങ്ങളടക്കമുള്ള ന്യൂനപക്ഷ ജനവിഭാഗത്തിന്റെ ജനസംഖ്യാ വളര്‍ച്ച നിരക്ക് 2.4 ശതമാനമായി വര്‍ധിച്ചിരിക്കുന്നു.

കണക്കുകള്‍ പ്രകാരം ഇപ്പോഴുള്ള ജനസംഖ്യ ടൈം ബോംബ് രാജ്യത്തിലെ എല്ലാ ഗ്രാമങ്ങളിലും ആക്ടീവ് ആയി കൊണ്ടിരിക്കുന്നുണ്ട്. അടുത്ത 10–15 വര്‍ഷം കൊണ്ട് ഈ പോപ്പുലേഷന്‍ ബോംബ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ പോവുന്നത് ഹിന്ദുക്കളെ ആയിരിക്കും,തൊഗാഡിയ പറഞ്ഞതായി ലൈവ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.അസമിലെ മുസ്‌ലിം കുടിയേറ്റങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും രാജ്യത്ത് ജനസംഖ്യ നിയന്ത്രണ ബില്ല് നടപ്പിലാക്കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

വരാനിരിക്കുന്ന ആറ് മാസത്തിനുള്ളില്‍ അസമില്‍ ഡിഎന്‍എ ടെസ്റ്റ് നടത്തി കുടിയേറ്റക്കാരെ പുറത്താക്കാനും എഎച്ച്പി നേതാവ് നിര്‍ദേശിച്ചു.അസമിലാണ് ജനസംഖ്യാ വിസ്‌ഫോടനത്തിന്റെ പ്രതിസന്ധി ആദ്യം ബാധിച്ചത്. അന്തര്‍ രാഷ്ട്രീയ ഹിന്ദു പരിഷത്ത് രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ ഇവിടെയുള്ള ജനസംഖ്യ വര്‍ധനവ് തടയാനായി പോപ്പുലേഷന്‍ കണ്‍ട്രോള്‍ ബില്ല് നടപ്പാക്കാനാണ് എല്ലാക്കാലത്തും ശ്രമിച്ചിട്ടുള്ളത്.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ ഉദാഹരണവും തൊഗാഡിയ ഉദ്ധരിക്കുകയാണ്.1951ന് ശേഷം അസമില്‍ താമസിച്ചിരുന്ന ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഡിഎന്‍എ പരിശോധന നടത്തണമെന്നും പ്രവീണ്‍തൊഗാഡിയ അഭിപ്രായപ്പെട്ടിരിക്കുന്നു

Eng­lish Summary:Praveen Toga­dia with con­tro­ver­sial state­ment; Mus­lims are the rea­son why India is num­ber one in population

You may also like this video:

Exit mobile version