Site icon Janayugom Online

ഇരയുടെ പൂര്‍വ ചരിത്രം ബലാത്സംഗ കേസിൽ അപ്രസക്തം: ഹൈക്കോടതി

ഇരയുടെ പൂര്‍വ ചരിത്രം ബലാത്സംഗ കേസിൽ അപ്രസക്തമാണെന്ന് കേരള ഹൈക്കോടതി. പതിനാറുകാരിയായ മകളെ പിതാവ് ബലാത്സംഗം ചെയ്ത കേസിൽ വിചാരണ നടക്കുമ്പോഴാണ് ജസ്റ്റിസ് ആർ നാരായണ പിഷാരടി ഇക്കാര്യം വ്യക്തമാക്കിയത്. ബലാത്സംഗത്തെ അതിജീവിച്ചയാളുടെ മൊഴിയുടെ വിശ്വാസ്യത അവൾക്ക് മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധമുണ്ടെന്ന് ആരോപിച്ചാലും ബാധിക്കില്ല. പിതാവ് മകളെ ബലാത്സംഗം ചെയ്യുകയും ഗർഭിണിയാക്കുകയും ചെയ്ത കേസിൽ വിധി പ്രസ്താവിക്കുമ്പോഴാണ് കോടതിയുടെ നിരീക്ഷണം.

പെൺകുട്ടി മറ്റൊരാളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് പ്രതികൾ വാദിച്ചതിന് ശേഷമാണ് കോടതി ഈ പ്രസ്താവന നടത്തിയത്. ഇരയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളിക്കളഞ്ഞ കോടതി പ്രതിയാണ് ബലാത്സംഗം ചെയ്തതെന്നും വിചാരണ ചെയ്യപ്പെടുന്നത് പ്രതിയാണ്, ഇരയല്ലെന്നും വ്യക്തമാക്കി. പിതാവ് നിരന്തരം ബലാത്സംഗം ചെയ്തുവെന്ന് പ്രായപൂർത്തിയാകാത്ത ഇര ആരോപിച്ചിരുന്നു. ഗർഭിണിയായതിന് ശേഷമാണ് അമ്മയോടും അമ്മായിയോടും വിവരം അറിയിച്ചത്.

കുറ്റകൃത്യം റിപ്പോർട്ടുചെയ്യാൻ കാലതാമസമുണ്ടായെങ്കിലും പ്രോസിക്യൂഷൻ കേസ് തള്ളിക്കളയാനും ബലാത്സംഗം ഉൾപ്പെടുന്ന കേസിൽ അതിന്റെ ആധികാരികതയെ സംശയിക്കാനും ഇത് ഒരു ആചാരപരമായ ഫോർമുലയായി ഉപയോഗിക്കാൻ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
eng­lish summary;Pre-history of the vic­tim is irrel­e­vant in the rape case: High Court
you may also like this video;

Exit mobile version