Site iconSite icon Janayugom Online

വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു ശേഷവും ഗർഭിണിയായി; നഷ്ടപരിഹാരം തേടി യുവതി നൽകിയ ഹർജി തള്ളി

പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷവും ഗർഭിണിയായതിൽ നഷ്ടപരിഹാരം തേടി യുവതി നൽകിയ ഹർജി ഹൈക്കോടതി തള്ളി. രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനി നൽകിയ ഹർജിയാണ് ജസ്റ്റിസ് സി എസ് സുധ തള്ളിയത്. കീഴ്ക്കോടതി ഹർജി തള്ളിയതിനെതിരെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്. ചില കേസുകളിൽ വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും ഗർഭധാരണത്തിനുള്ള സാധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടുകൾ പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.

പ്രസവാനന്തര വന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാൽ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി. സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള നാലു കുട്ടികളുള്ള യുവതി 1987ലാണ് ആദ്യമായി ശസ്ത്രക്രിയക്ക് വിധേയയായത്.

Eng­lish Sum­ma­ry: preg­nan­cy after ster­il­iza­tion surgery peti­tion dis­missed high court
You may also like this video

Exit mobile version