Site icon Janayugom Online

ആലപ്പുഴയില്‍ ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ആലപ്പുഴ മാവേലിക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാവേലിക്കര വെട്ടിയാര്‍ സ്വദേശി സ്വപ്‍ന (40) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സ്വപ്‍ന ഒന്‍പത് മാസം ഗര്‍ഭിണിയായിരുന്നു. സ്വപ്‌നയും മകളും ബന്ധുവായ മറ്റൊരു സ്ത്രീയും മാത്രമാണ് വീട്ടിലുണ്ടായിരുന്നതെന്നാണ് വിവരം.   ഭര്‍ത്താവ് സൈനികനാണ്.

Eng­lish Sum­ma­ry: A preg­nant woman was found dead in a well
You may also like this video

Exit mobile version