Site iconSite icon Janayugom Online

ഗർഭിണിയായ യുവതിയെ കാട്ടില്‍ കൊണ്ടുപോയി തീകൊളുത്തി: അമ്മയും സഹോദരനും അറസ്റ്റില്‍

ഉത്തർപ്രദേശിലെ ഹാപൂരിൽ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തി. അവിവാഹിതയായ മകൾ ഗർഭിണിയാണെന്നാരോപിച്ചാണ് ഇരുവരുംചേര്‍ന്ന് 21 കാരിയായ യുവതിയെ തീകൊളുത്തിയത്. കുട്ടിയുടെ പിതാവിനെക്കുറിച്ച് ചോദിച്ചിരുന്നുവെങ്കിലും യുവതി വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല. 

തുടർന്ന് യുവതിയെ അമ്മയും സഹോദരനും ചേർന്ന് കാട്ടിലേക്ക് കൊണ്ടുപോയി തീകൊളുത്തുകയായിരുന്നു.വനത്തിലെ ചില കർഷകർ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തില്‍ അമ്മയെയും സഹോദരനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള ഇവരെ പൊലീസ് ചോദ്യം ചെയ്തു വരികയാണെന്നും അവർ പറഞ്ഞു.

യുവതി ഗുരുതരാവസ്ഥയിലാണെന്നും മീററ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് അറിയിച്ചു.

Eng­lish Sum­ma­ry: Preg­nant woman was tak­en to the for­est and set on fire: moth­er and broth­er arrested

You may also like this video

Exit mobile version