Site iconSite icon Janayugom Online

ആശുപത്രിയിലേക്ക് പോകാന്‍ സഹായം തേടിയെത്തിയ പൂര്‍ണ ഗര്‍ഭിണി ബലാത്സംഗത്തിനിരയായി: ക്രൂരകൃത്യം ചെയ്തത് ബന്ധു, വീഡിയോ പകര്‍ത്തി ഭാര്യ

raperape

പൂര്‍ണ ഗര്‍ഭിണിയെ ഭാര്യയുടെ ഒത്താശയോടെ ബലാത്സംഗത്തിനിരയാക്കി ഭര്‍ത്താവ്. ഒറീസയിലെ നബരങ്പുര്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ലിലിയ- പദ്മ രുഞ്ജികര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറീസയിലെ ജഗന്നാത്പുര്‍ എന്ന ഗ്രാമത്തിലാണ് ഗര്‍ഭിണിയായ യുവതിയുടെ വീട്. തന്റെ ബന്ധുവായ പദ്മ രുഞ്ജികറിനോട് ആശുപത്രിയില്‍ പരിശോധനയ്ക്ക് പോകാന്‍ സഹായം തേടിയാണ് യുവതി എത്തിയത്.

എന്നാല്‍ സഹായിക്കുന്നതിനുപകരം യുവതിയെ ലിലിയ ബലാത്സംഗം ചെയ്യുകയായിരുന്നു. ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത് പദ്മയാണ്. സംഭവം പുറത്ത് അറിയിക്കരുതെന്ന് ഇരുവരും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. 

പദ്മ ആശ വര്‍ക്കറാണ്. യുവതിയെ ഭര്‍ത്താവില്‍ നിന്ന് രക്ഷിക്കുന്നതിന് പകരം പദ്മ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിക്കൊണ്ടിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. പിന്നീട് യുവതിയെസമീപത്തുള്ള ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവരം പുറത്ത് പറയില്ലെന്ന് സത്യം ചെയ്യിച്ചു. എന്നാല്‍ സംഭവത്തില്‍ ഭയന്ന യുവതി പൊലീസില്‍ പരാതി നല്‍കി. വിഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് നീക്കം ചെയ്യാന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി. 

Eng­lish Sum­ma­ry: preg­nant woman who sought help to go to the hos­pi­tal was raped: the bru­tal crime was com­mit­ted by the rel­a­tive, the wife record­ed the video

You may also like this video

Exit mobile version