Site iconSite icon Janayugom Online

അസനി ചുഴലിക്കാറ്റ്; മുൻകരുതല്‍ നടപടികള്‍ പുരോഗമിക്കുന്നതായി ആൻഡമാൻ നിക്കോബാർ

അസനി ചുഴലിക്കാറ്റ് ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തീരത്തേക്ക് അടുക്കാൻ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന്, മുൻകരുതല്‍ നടപടികള്‍ പുരോഗമിക്കുന്നതായി ഭരണകൂടം. താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ ഒഴിപ്പിക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം മാർച്ച് 20ന് തെക്കൻ ആൻഡമാൻ കടലില്‍ തീവ്ര ന്യൂനമർദ്ദമാകുകയും  21ന് ചുഴലിക്കാറ്റായി മാറുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

ആളുകളെ മാറ്റിപാര്‍പ്പിക്കാനുള്ള താൽക്കാലിക ക്യാമ്പുകള്‍, ഭക്ഷണം, വെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി ചീഫ് സെക്രട്ടറി ജിതേന്ദ്ര നരേൻ വെള്ളിയാഴ്ച ചേർന്ന യോഗത്തിൽ പറഞ്ഞു. മോശം കാലാവസ്ഥ കണക്കിലെടുത്ത് കപ്പൽ ഗതാഗതം അടിയന്തരമായി നിർത്തിവെക്കണമെന്നും മത്സ്യബന്ധന ബോട്ടുകൾ കടലിൽ ഇറങ്ങാൻപാടില്ലെന്നും നിർദേശം നല്‍കിയിട്ടുണ്ട്.

eng­lish sum­ma­ry; Prepa­ra­tions afoot as Andaman and Nico­bar Islands brace for Cyclone Asani

you may also like this video;

Exit mobile version