Site iconSite icon Janayugom Online

സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

സിപിഐ (എം) സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കുന്ന സമ്മേളനത്തിൽ നിരീക്ഷകരടക്കം 450 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന സമ്മേളനം എറണാകുളം മറൈൻ ഡ്രൈവിലെ വിവിധ വേദികളിലാണ് നടക്കുക. പ്രതിനിധി സമ്മേളനം ബി രാഘവൻ നഗറിൽ മാർച്ച് ഒന്നിന് നടക്കും. മാർച്ച് നാലിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് ചരിത്ര പ്രദർശനം, ചിത്രപ്രദർശനം എന്നിവയും നടക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള, കോടിയേരി ബാലകൃഷ്ണൻ, ബൃന്ദ കാരാട്ട്, എം എ ബേബി, ജി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. വ്യവസായ മന്ത്രി പി രാജീവ്, പാർട്ടി ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, മേയർ എം അനിൽ കുമാർ, കെ ചന്ദ്രൻ പിള്ള, എം സി ജോസഫൈൻ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: Prepa­ra­tions for the CPI (M) state con­ven­tion are complete

You may like this video also

Exit mobile version