അടുത്ത 14 മാസത്തില്‍ ശ്രീഹരിക്കോട്ടയിലെ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് 30 ബഹിരാകാശ വിക്ഷേപണങ്ങള്‍ക്ക് പദ്ധതിയിടുന്നതായി ഇന്ത്യൻ നാഷണല്‍ സ്പേസ് പ്രമോഷൻ ആന്റ് ഓതറൈസേഷൻ സെന്റ(ഇൻ‑സ്പേസ്). വാണിജ്യ, വാണിജ്യേതര, സ്വകാര്യ വിക്ഷേപണങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്. ഗഗൻയാൻ പരീക്ഷണ വിക്ഷേപണവും ഇക്കൂട്ടത്തിലുണ്ടെന്ന് ഇൻ‑സ്പേസ് പറഞ്ഞു.
നാല് വാണിജ്യ ദൗത്യങ്ങളില്‍ ഏഴെണ്ണം ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡാണ് നടത്തുന്നതെന്നും എൽ ആൻഡ് ടി-എച്ച്എഎൽ കൺസോർഷ്യത്തിൽ നിന്ന് രണ്ട് പിഎസ്എല്‍വി വിക്ഷേപണം യാഥാര്‍ത്ഥ്യമാക്കുന്നത് ഉള്‍പ്പെടെ ഇതില്‍ ഉണ്ടെന്നും ഇൻ‑സ്പേസ് പറഞ്ഞു. ദിഗംതര റിസര്‍ച്ച് ആന്റ് ടെക്നോളജി, ധ്രുവ സ്പേസ്, സ്പേസ് കിഡ്സ് ഇന്ത്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടി-മദ്രാസ്, മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, സി വി രാമൻ ഗ്ലോബല്‍ യൂണിവേഴ്സിറ്റി ഒഡിഷ എന്നീ സ്ഥാപനങ്ങളാണ് സ്വകാര്യ വിക്ഷേപണത്തിന് തയ്യാറെടുക്കുന്നത്.
English Summary:Preparing, 30 space missions
You may also like this video