കരുവാറ്റ ഗ്രാമപഞ്ചായത്തിൽ കാട്ടു പന്നിയുടെ സാന്നിധ്യം. കല്പകവാടിക്ക് സമീപം കെ എസ് ആർ ടി സി ജീവനക്കാരനായ ഗിരി ഗോപിനാഥന്റെ വീട്ടിൽ ആണ് കാട്ടുപന്നിയെ കണ്ടത്. വീടിനു സമീപം ചില ദിവസങ്ങളിൽ കാൽപ്പാടുകൾ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വീട്ടിൽ പശു ഉള്ളതിനാൽ അതിന്റെ കിടാവാണെന്നാണ് കരുതിയത്. പിന്നീട് സംശയം തോന്നിയതിനെ തുടർന്ന് കഴിഞ്ഞദിവസം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാട്ടുപന്നിയാണെന്ന് തിരിച്ചറിഞ്ഞത്.
കരുവാറ്റയിൽ കാട്ടുപന്നിയുടെ സാന്നിധ്യം

