Site iconSite icon Janayugom Online

കരിമ്പുഴ വന്യജീവി സങ്കേതത്തിൽ വരയാടുകളുടെ സാന്നിധ്യം

മൂന്നാറിലെ ഇരവികുളം ദേശീയോദ്യാനത്തിൽ കാണാൻ സാധിക്കുന്ന വരയാട് (നീലഗിരി താർ) കരിമ്പുഴ വന്യജീവി സങ്കേതത്തിലും. കേരള തമിഴ്‌നാട് വനംവകുപ്പുകളും സംയുക്തമായി നടത്തിയ ഏറ്റവും പുതിയ കണക്കെടുപ്പിൽ കരിമ്പുഴ സങ്കേതത്തിൽ ഇവയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. നിലമ്പൂർ സൗത്ത് ഡിവിഷനിലെ പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആറോളം വരയാടുകളുണ്ടെന്നാണ് റിപ്പോർട്ട്. നാലു ദിവസം നീണ്ടു നിന്ന കണക്കെടുപ്പിൽ മൂന്നാം നാളാണ് പടുക്ക ഫോറസ്റ്റ് സ്റ്റേഷന്റെ രണ്ടു ബ്ലോക്കുകളിലും മുന്നു വീതം വരയാടുകളെ കണ്ടത്. കരിമ്പുഴ വന്യജീവി സങ്കേതത്തിൽ സമുദ്രനിരപ്പിൽ നിന്നും 6.000 മുതൽ 8337 അടി വരെ ഉയരത്തിൽ പുൽമേടുകളുള്ള ഭാഗ ത്താണ് ഇവ ജീവിക്കുന്നത്. പ്രത്യേക അനുമതിയോടെയോ കണക്കെടുപ്പുകളുടെയും പഠന ങ്ങളുടെയും ഭാഗമായോമാത്രമേ ഈ മേഖലയിലെത്താനാകൂ. വരയാടുളെ പ്രത്യേകമായി സംരക്ഷിക്കുന്ന ഇരവികുളം പോലെ മറ്റൊരു ദേശീയോദ്യാനമായ തമിഴ്‌നാട്ടിലെ മുക്കുരുത്തി ദേശീയോദ്യാനം. ജില്ലയുമായി അതിർത്തി പങ്കിടുന്നുണ്ട്. തമിഴ്നാടിന്റെ ഔദ്യോഗിക മൃഗം കൂടി യായ വരയാട് കൂടുതലുള്ള രണ്ടാമത്തെ ദേശീയോദ്യാനമാണിത്. നേരത്തേ നീലഗിരി താർ ദേശീയോദ്യാനം എന്നു തന്നെയാണ് മുക്കുരുത്തി അറിയപ്പെട്ടിരുന്നതും. ഇത്തവണത്തെ സർ വേയിൽ ഇവിടെ 282 വരയാടുകളുണ്ടെന്നാണ് കണക്ക്. 

മൂക്കുരുത്തിയിലെ വരയാടു കൾ അതിർത്തി കടന്ന് നിലമ്പൂരിലെ കരിമ്പുഴ വന്യ ജീവി സങ്കേതത്തിലൂടെയും സഞ്ചരിക്കുന്നതു പതിവാണെന്ന് വൈൽഡ് ലൈഫ് ഫോട്ടോ ഗ്രഫർ ശബരി ജാനകി പറയുന്നു. അതേസമയം, ഇപ്പോഴത്തെ കരിമ്പുഴയിൽ ഉൾപ്പെടുന്ന ന്യൂ അമരമ്പലം റിസർവ് വനത്തിൽ 25 വർഷം മുൻപു നടത്തിയ കണക്കെടുപ്പിൽ 25 വരയാടുകളുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. 20 എണ്ണത്തെ സർവേ സംഘം നേരിട്ടു കണ്ടതും അഞ്ച് എണ്ണത്തിന്റെ കൂടി സാന്നിധ്യം സ്ഥിരീകരിച്ചതും. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ റിപ്പോർട്ട് 2002ലാണ് പുറത്തുവിട്ടത്. അന്ന് മൂന്നു ഗ്രൂപ്പുകളായി തി രിഞ്ഞുള്ള കണക്കെടുപ്പിൽ നൂ റിലേറെ വരയാടുകളെ നിരീക്ഷിച്ചിരുന്നതായി നിലമ്പൂർ പ്രകൃതിപഠനകേന്ദ്രം ഡയറക്ടർ ജയപ്രകാശ് നിലമ്പൂർ പറഞ്ഞു. ഈ വരയാടുകളിൽ പലതും തമിഴ്‌നാട്ടിലെ മുക്കുരുത്തിയിൽ കൂടുതൽ കാലം കഴിഞ്ഞിരുന്ന വയാണെന്നും അദ്ദേഹം കൂട്ടി ച്ചേർത്തു. 

Exit mobile version