Site icon Janayugom Online

പത്മ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നാല് മലയാളികള്‍ പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായി. ശങ്കരനാരായണന്‍ മേനോന്‍ ചുണ്ടയില്‍ (കായികം), ശോശാമ്മ ഐപ്പ് (മൃഗസംരക്ഷണം), പി നാരായണ കുറുപ്പ് (സാഹിത്യം-വിദ്യാഭ്യാസം), കെ വി റാബിയ (സാമൂഹികപ്രവര്‍ത്തനം) എന്നിവരാണ് പത്മശ്രീ പുരസ്കാരത്തിന് അര്‍ഹരായ മലയാളികള്‍. ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പത്മവിഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായി.

റാവത്തിനെ കൂടാതെ പ്രഭ ആത്രെ(കല), രാധേശ്യാം ഖെംക (സാഹിത്യം), കല്യാണ്‍ സിങ്(പൊതുപ്രവര്‍ത്തനം-മരണാനന്തര ബഹുമതി) എന്നിവരും പത്മവിഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹനായി. മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളായ ബുദ്ധദേബ് ഭട്ടാചാര്യയും ഗുലാം നബി ആസാദും ഉള്‍പ്പെടെ 17 പേരാണ് പത്മഭൂഷണിന് അര്‍ഹരായത്. ബുദ്ധദേവ് ഭട്ടാചാര്യ പുരസ്കാരം നിരസിക്കുന്നതായി അറിയിച്ചു.

വിക്ടര്‍ ബാനര്‍ജി, ഗുര്‍മീത് ബാവ, നടരാജന്‍ ചന്ദ്രശേഖരന്‍, കൃഷ്ണ എല്ല‑സുചിത്ര എല്ല, സൈറസ് പൂനെവാല, മധുര്‍ ജാഫെറി, ദേവേന്ദ്ര ജാജരിയ, റാഷിദ് ഖാന്‍, രാജിവ് മെഹര്‍ഷി, സത്യ നദെല്ല, സുന്ദര്‍ പിച്ചൈ, സഞ്ജയ രാജാറാം, പ്രതിഭ റേ, സ്വാമി സച്ചിദാനന്ദ്, വസിഷ്ഠ് ത്രിപാഠി എന്നിവര്‍ പത്മഭൂഷണ്‍ പുരസ്കാരത്തിന് അര്‍ഹരായി. 107 പേര്‍ക്ക് പത്മശ്രീ ഉള്‍പ്പെടെ ആകെ 128 പേര്‍ക്കാണ് പുരസ്കാരങ്ങള്‍ ലഭിച്ചത്.

Eng­lish sum­ma­ry :The Pad­ma Awards, the civil­ian awards, have been announced
you may also like this video

Exit mobile version