Site iconSite icon Janayugom Online

രാഷ്‌ട്രപതി ദ്രൗപതി മുർമു കേരളത്തിൽ; ശബരിമല സന്ദർശനം നാളെ

ശബരിമല സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലാണ് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും ചേർന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു. ഇന്ന് ഔദ്യോഗിക പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ല. 

രാഷ്ട്രപതി നാളെ ശബരിമലയിൽ ദർശനം നടത്തും. നാളെ രാവിലെ ഹെലികോപ്ടറിൽ നിലയ്ക്കലിൽ എത്തിയ ശേഷം റോഡ് മാർഗം പമ്പയിലേക്ക് പോകും. ഉച്ചയോടെയായിരിക്കും പ്രത്യേക വാഹനത്തില്‍ സന്നിധാനത്ത് എത്തുക. രാഷ്ട്രപതിയുടെ സന്ദർശനത്തിൻ്റെ ഭാഗമായി കർശന സുരക്ഷയാണ് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിട്ടുള്ളത്.

Exit mobile version