നേവി ദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് തിരുവനന്തപുരത്തെത്തും. വൈകുന്നേരം 4.20ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചേരുന്ന രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിക്കും. നാവികദിന ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നാവിക സേന അഭ്യാസങ്ങൾ വീക്ഷിക്കും. നാവിക സേന തയാറാക്കിയ രണ്ട് ടെലിഫിലിമുകൾ രാഷ്ട്രപതിക്ക് മുന്നിൽ പ്രദർശിപ്പിക്കും. തുടർന്ന് ലോക് ഭവനിലെത്തിച്ചേരുന്ന രാഷ്ട്രപതി നാളെ രാവിലെ 9.45ന് ഡൽഹിയിലേക്ക് മടങ്ങും.
രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

