രാഷ്ട്രപതിക്കയച്ച ബില്ലുകളിൽ മൂന്നെണ്ണം രാഷ്ട്രപതി തീരുമാനമെടുക്കാതെ തടഞ്ഞുവെന്ന് രാജ്ഭവന്‍. സംസ്ഥാന നിയമസഭ പാസാക്കി സമര്‍പ്പിച്ച ബില്ലുകളില്‍ ഏഴെണ്ണമാണ് ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിരുന്നത്. ഇവയില്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ടുള്ള മൂന്ന് ബില്ലുകളില്‍ തീരുമാനമെടുത്തില്ല.
2023 നവംബറിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് അയച്ചത്. ഇതിൽ ലോകായുക്ത ഭേദഗതി ബിൽ 2022ന് രാഷ്ട്രപതി അംഗീകാരം നൽകി. മറ്റ് മൂന്ന് ബില്ലുകളിൽ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് രാജ്ഭവൻ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സര്‍വകലാശാല നിയമ ഭേദഗതി ബിൽ (സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നത് സംബന്ധിച്ച്), സര്‍വകലാശാല നിയമ ഭേദഗതി ബിൽ 2022 (വൈസ് ചാൻസലറെ നിയമിക്കുന്നതിനുള്ള സെർച്ച് കമ്മിറ്റിയുടെ വിപുലീകരണം), സര്‍വകലാശാല നിയമ ഭേദഗതി ബിൽ 2021 എന്നിവയാണ് തീരുമാനമെടുക്കാതെ തടഞ്ഞത്.
അതേസമയം ലോകായുക്ത നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയ നടപടി ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും വിജയമാണെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു. നിയമനിർമ്മാണത്തിന് പൂർണമായും നിയമസഭയ്ക്ക് അധികാരമുള്ള ബിൽ പാസാക്കിയപ്പോൾതന്നെ ഗവർണർ ഒപ്പിടേണ്ടതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary:President Murmu withholds nod to 3 Bills passed by Kerala assembly
You may also like this video