Site iconSite icon Janayugom Online

ഈജിപ്റ്റ് പ്രസിഡന്റ് റിപ്പബ്ലിക് ദിന അതിഥി

EgyptEgypt

ഇന്ത്യയുടെ അടുത്തവര്‍ഷത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ ഈജിപ്റ്റ് പ്രസിഡന്റ് അബ്‌ദെല്‍ ഫത്തഹ് അല്‍ സിസി മുഖ്യാതിഥിയാകും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

ആദ്യമായാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഖ്യാതിഥിയായി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഔദ്യോഗിക ക്ഷണക്കത്ത് ഒക്ടോബര്‍ 16ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അല്‍ സിസിക്ക് കൈമാറിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75 ാം വാര്‍ഷികം ആഘോഷിക്കുന്നതിനിടെയാണ് ഈജിപ്ത്യന്‍ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള ജി 20 സമ്മേളനത്തില്‍ അതിഥി രാജ്യമായും ഈജിപ്റ്റിന് ക്ഷണമുണ്ട്. 

1950ല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്റ് സുകര്‍നോവിനെ മുഖ്യാതിഥിയായി ക്ഷണിച്ചതു മുതല്‍ എല്ലാ വര്‍ഷവും റിപ്പബ്ലിക് ദിനാഘോഷത്തില്‍ സുഹൃത് രാജ്യങ്ങളുടെ നേതാക്കളെത്താറുണ്ട്. 1952, 1953, 1966 വര്‍ഷങ്ങളില്‍ വിദേശ നേതാക്കള്‍ പങ്കെടുത്തിരുന്നില്ല. 2021ല്‍ ബ്രിട്ടീഷ് പ്രസിഡന്റായിരുന്ന ബോറിസ് ജോണ്‍സണെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് പങ്കെടുത്തിരുന്നില്ല. 2020ല്‍ ബ്രസീല്‍ പ്രസിഡന്റ് ജയ്ര്‍ ബൊള്‍സൊനാരൊയാണ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. 

Eng­lish Sum­ma­ry: Pres­i­dent of Egypt Repub­lic Day guest

You may also like this video

Exit mobile version