Site iconSite icon Janayugom Online

ശബരിമലയിലേക്ക് രാഷ്‌ട്രപതിയെത്തും; സന്ദർശനം ഒക്ടോബർ 22നെന്ന് ഔദ്യോഗിക അറിയിപ്പ്

murmumurmu

ഇന്ത്യൻ രാഷ്‌ട്രപതി ദ്രൗപദി മുർമു ശബരിമല സന്ദർശിക്കും. ഈ മാസം 22ന് തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്‌ട്രപതി സന്നിധാനത്ത് എത്തുകയെന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. രാഷ്‌ട്രപതിയുടെ സന്ദർശന വിവരം അറിയിച്ചതിനെ തുടർന്ന് സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്യാൻ ഉന്നതതല യോഗങ്ങൾ ഉടൻ ചേരും. സുരക്ഷ, ആരോഗ്യ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നതിനായി ദേവസ്വം ബോർഡ് പ്രത്യേക യോഗം ചേരുമെന്നും സൂചനയുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ രാഷ്‌ട്രപതി ശബരിമല സന്ദർശിക്കാനെത്തുന്നത്.

Exit mobile version