വരുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിലേക്ക് ഇതുവരെ ലഭിച്ചത് 115 നാമനിര്‍ദേശ പത്രികകള്‍. ഈ മാസം 18നാണ് തെരഞ്ഞെടുപ്പ്. പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. അന്തിമ പട്ടിക വൈകിട്ടോടെ പുറത്തുവിടും. യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെത്തിയ യശ്വന്ത് സിന്‍ഹ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെത്തിയ സിന്‍ഹ ഡിഎംകെയുടെ പാര്‍ട്ടി ഓഫീസായ അണ്ണാ അറിവാലയത്തിലെത്തിയാണ് സ്റ്റാലിനുമായി സംസാരിച്ചത്. കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്.
English Summary:Presidential election; 115 nomination papers
You may also like this video