Site iconSite icon Janayugom Online

രാഷ്ട്രപതി തെരഞ്ഞെടുപ്പ് ;ബിജെഡി എന്‍ഡിഎക്ക് അനുകൂല നിലപാട് സ്വീകരിക്കില്ല, കോണ്‍ഗ്രസ് ഇതരപ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുനീങ്ങുവാന്‍ചര്‍ച്ചകള്‍

presidentpresident

രാഷ്ട്രപതി,ഉപരാഷ്ടപതിതെരഞ്ഞെടുപ്പില്‍ ബിജെഡി എന്‍ഡിഎക്ക് അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയിരിക്കുന്നു.അടുത്തിടെ ഡല്‍ഹി സന്ദര്‍ശന വേളയില്‍ ഒഡിഷ മുഖ്യമന്ത്രിയും ബി ജെ ഡി തലവനുമായ നവീന്‍ പട്നായിക് ദേശീയ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവെ ബി ജെ ഡി സ്വതന്ത്രമാകാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞിരുന്നു.

ഇതുവരെയും എന്‍ ഡി എയ്ക്ക് പരസ്യ പിന്തുണ നവീന്‍ പട്‌നായിക്ക് നല്‍കിയിട്ടില്ല. 2017 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ ബി ജെ ഡി പിന്തുണച്ചിരുന്നു. മാത്രമല്ല എന്‍ ഡി എയുടെ പല നിലപാടിനേയും ബി ജെ ഡി പാര്‍ലമെന്റിനകത്ത് പിന്തുണച്ചിരുന്നു. എന്നാല്‍ അടുത്തിടെ എന്‍ ഡി എയോട് ബി ജെ ഡി അകലം പാലിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് മുന്നില്‍ക്കണ്ട് കേന്ദ്രസര്‍ക്കാര്‍ വന്‍ പദ്ധതികള്‍ ഒഡിഷയില്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാലും ബി ജെ ഡി എന്‍ ഡി എ സ്ഥാനാര്‍ത്ഥിയെ പിന്തുണ.്ക്കുമെന്ന് ഇതുവരെ നവീന്‍ പട്‌നായിക്കോ മറ്റ് നേതാക്കളോ വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെയും യു പി എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയെയും ബി ജെ ഡി പിന്തുണച്ചിരുന്നു. വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പ്രതിപക്ഷ നീക്കം ആരംഭിച്ചു.നടപടികള്‍ തുടങ്ങി. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയ ചില പാര്‍ട്ടികളാണ് കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിക്കായി ചരടുവലി നടത്തുന്നത്. 2017 ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച മീരാകുമാറിനെ മറ്റ് പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണച്ചിരുന്നു.

എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് ഇതര പ്രതിപക്ഷ പാര്‍ട്ടികള്‍. 2017 ല്‍ മുന്‍ കേന്ദ്രമന്ത്രി മീരാ കുമാറിനെ പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയും ഞങ്ങളെല്ലാം അതിന് സമ്മതം മൂളുകയും ചെയ്തു. എന്നാല്‍ ഇത്തവണ നിലവിലെ സാഹചര്യത്തില്‍ ഈ പാര്‍ട്ടികള്‍ മറ്റൊരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല എന്നാണ് പേര് വെൡപ്പെടുത്താത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ ഡി എ ) അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ മത്സരമില്ലാതെ തിരഞ്ഞെടുക്കാന്‍ അനുവദിക്കില്ലെന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും തീരുമാനിച്ചിരിക്കെ മത്സരമുണ്ടാകുമെന്നുറപ്പാണ്. 

രാജ്യസഭയിലെ അംഗസംഖ്യ കുറഞ്ഞതും സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയവും കാരണം കോണ്‍ഗ്രസിന് പ്രതിപക്ഷ ഇടത്തിന് മേലുള്ള രാഷ്ട്രീയമായ മേല്‍ക്കോയ്മ നഷ്ടമായി. ഞങ്ങള്‍ ഇതിനെ ഈ രീതിയില്‍ നോക്കുന്നു. കോണ്‍ഗ്രസിന് രണ്ട് മുഖ്യമന്ത്രിമാരുണ്ട് (ഛത്തീസ്ഗഡിലും രാജസ്ഥാനിലും), എ എ പിക്കും ഡല്‍ഹിയിലും പഞ്ചാബിലും രണ്ട് മുഖ്യമന്ത്രിമാരുണ്ട്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാജ്യസഭയില്‍ കോണ്‍ഗ്രസിന് 29 സീറ്റുകളാണുള്ളത്. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി, ടി ആര്‍ എസ്, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ക്ക് 32 സീറ്റുകളാണുള്ളത്. എ എ പി, ടി എം സി, ടി ആര്‍ എസ് എന്നീ മൂന്ന് പാര്‍ട്ടികള്‍ അതത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെതിരെ പോരാടുന്ന കക്ഷികളാണ്.

എന്നിരുന്നാലും ഈ നാല് പാര്‍ട്ടികളും മറ്റ് രണ്ട് കോണ്‍ഗ്രസ് വിരുദ്ധ പാര്‍ട്ടികളായ നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദള്‍, ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവരെ ഇതുവരെ സമീപിച്ചിട്ടില്ല. ഈ രണ്ട് പാര്‍ട്ടികളും പാര്‍ലമെന്റില്‍ എന്‍ ഡി എ നിലപാടുകളെ പലപ്പോഴായി അനുകൂലിച്ചിട്ടുണ്ട്. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്നാണ് പ്രതിപക്ഷം വിശ്വസിക്കുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈയില്‍ അവസാനിക്കുകയും ജൂലൈ രണ്ടാം വാരത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടക്കുകയും ചെയ്യും. 

നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് അടുത്ത മാസം നടക്കും. എം പിമാര്‍ക്ക് മാത്രം വോട്ട് ചെയ്യാനാകുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരെ ആരംഭിച്ചില്ല. 2017ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം മുന്‍ ലോക്സഭാ സ്പീക്കര്‍ മീരാ കുമാറിനെയാണ് സ്ഥാനാര്‍ഥിയാക്കിയത്. ഭരണപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദ് 661,278 വോട്ടുകള്‍ നേടിയപ്പോള്‍ മീരാ കുമാറിന് 434,241 വോട്ടുകള്‍ ലഭിച്ചു. കേവല ഭൂരിപക്ഷമായ 549,452 വോട്ടുകള്‍ക്ക് 9,000 വോട്ടുകള്‍ എന്‍ ഡി എയ്ക്ക് കുറവാണ്

Eng­lish Sum­ma­ry: Pres­i­den­tial elec­tion: BJD will not take a pro-NDA stance, non-Con­gress oppo­si­tion par­ties decide to unite

You may also like this video:

Exit mobile version