പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനം തീരുമാനമാകാതെ പിരിഞ്ഞതോടെ ലെബനനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായി. പ്രസിഡന്റ് മിഷേല്‍ ഔണിന്റെ കാലാവധി അടുത്തമാസം പൂര്‍ത്തിയാകാനിരിക്കെയാണ് പിന്‍ഗാമിയെ കണ്ടെത്താനായി പാര്‍ലമെന്റ് യോഗം വിളിച്ചുചേര്‍ത്തത്.
128 പാര്‍ലമെന്റംഗങ്ങളില്‍ 122 പേരാണ് ആദ്യ ഘട്ട വോട്ടെടുപ്പില്‍ പങ്കെടുത്തത്. ഇതില്‍ ഭൂരിഭാഗം പേരും പൂരിപ്പിക്കാത്ത ബാലറ്റ് പേപ്പറാണ് പെട്ടിയിലിട്ടത്. 66 പേര്‍ വോട്ട് രേഖപ്പെടുത്താതിരുന്നതോടെ തെരഞ്ഞെടുപ്പ് അസാധുവായതായി സ്പീക്കര്‍ നബിഹ് ബെരി പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രീയ അരക്ഷിതാവസ്ഥയെ തുടര്‍ന്ന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകവെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തില്‍ തുടരുന്നത്.
മുന്‍ പ്രസിഡന്റ് റെനേ മോവാര്‍ഡിന്റെ മകന്‍ മിഷെല്‍ മൊവാര്‍ഡ് 36 വോട്ട് നേടിയെങ്കിലും ആദ്യ റൗണ്ടിലെത്താനാവിശ്യമായ 86 വോട്ടുകള്‍ നേടാനായില്ല.
2016ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഐക്യകണ്ഠേന ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍ 29 മാസക്കാലം പ്രസിഡന്റില്ലാതെ അനിശ്ചിതത്വത്തില്‍ തുടരുകയായിരുന്നു. സമാനമായ പ്രതിസന്ധിയാണ് നിലവിലുള്ളത്.
English Summary: Presidential election failed, political crisis in Lebanon again
You may also like this video: