ആദ്യദിനം രാഷ്ട്രപതി തെരഞ്ഞെടുപ്പിനായി 11 മത്സരാര്‍ഥികള്‍ നാമനിര്‍ദേശപത്രിക നല്‍കി. ഡല്‍ഹി, മഹാരാഷ്ട്ര, ബിഹാര്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പത്രിക സമര്‍പ്പിച്ചിരിക്കുന്നത്. ഇവയില്‍ ഒരു പത്രിക കൃത്യമായ രേഖകളില്ലാത്തതിനാല്‍ തള്ളി. നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് ഇന്നലെയായിരുന്നു തുടക്കമായത്.
ജൂലൈ 18ന് നടക്കുന്ന തെരഞ്ഞെടുപ്പിന് ജൂണ്‍ 29 വരെ പത്രിക സമര്‍പ്പിക്കാവുന്നതാണ്. ജൂലൈ രണ്ടാണ് പിന്‍വലിക്കാനുള്ള അവസാന തിയതി. നാമനിര്‍ദേശം സമര്‍പ്പിച്ചവരില്‍ ബിഹാറിലെ സരണില്‍ നിന്ന് ലാലുപ്രസാദ് യാദവ് എന്ന ഒരു വ്യക്തിയും ഉള്‍പ്പെടുന്നുണ്ട്.
English summary;Presidential election; On the first day, 11 people submitted their nominations
You may also like this video;