Site iconSite icon Janayugom Online

ക്രിമിനല്‍ നിയമഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ഐപിസിയും,സിആര്‍പിസിയും ഇനി ചരിത്രം.ക്രിമിനല്‍ നിമയ ഭേദഗതി ബില്ലുകള്‍ രാഷ്ട്രപതി ദ്രൗപതി മൂര്‍മു അംഗീകരിച്ചു. ലോക്സഭയും, രാജ്യസഭയും പാസാക്കിയ ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവെച്ചതോടെ ഐസിപി,സിആര്‍പിസി, ഇന്ത്യന്‍ തെളിവു നിയമം എന്നിവയ്ക്കുപകരമായി അവതരിപ്പിക്കപ്പെട്ട ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യം ബില്ലും നിയമമായി.

കൊളോണിയല്‍കാലത്തെ ക്രിമിനല്‍നിയമങ്ങള്‍ ഭാരതീയമാക്കാനുദ്ദേശിച്ചാണ് നിയമങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തിയതെന്നാണ് കേന്ദ്രം അവകാശപ്പെടുന്നത് . പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനമാണ് നേരത്തെ ബില്ലുകള്‍ പാസാക്കിയിരുന്നത്. 1860ലെ ​ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ന് (ഐ​പി​സി) പ​ക​രം ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, 1898ലെ ​ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ട​ത്തി​ന് പ​ക​രം (സി.​ആ​ർ.​പി.​സി) ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷാ സം​ഹി​ത, 1872ലെ ​ഇ​ന്ത്യ​ൻ തെ​ളി​വ് നി​യ​മ​ത്തി​ന് പ​ക​രം ഭാ​ര​തീ​യ സാ​ക്ഷ്യ എ​ന്നീ ബി​ല്ലു​ക​ളാ​ണ് നേരത്തെ പാസാക്കിയിരുന്നത്. ആ​ഗ​സ്റ്റി​ൽ അ​വ​ത​രി​പ്പി​ച്ച ബി​ല്ലു​ക​ൾ പി​ൻവ​ലി​ച്ച് ഭേദഗതി വ​രു​ത്തി​യ​ശേ​ഷമാണ് വീ​ണ്ടും അ​വ​ത​രി​പ്പി​ച്ചത്.ഇരു സഭകളിൽ നിന്നുമായി 141 പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്തതിനു ശേഷമായിരുന്നു ബിൽ അവതരിപ്പിച്ചത്. 

Eng­lish Summary:
Pres­i­den­t’s assent to Crim­i­nal Law Amend­ment Bill

You may also like this video:

Exit mobile version